മാറ്റത്തിന് അതീതവും മാറ്റത്തിന് വിധേയവും; വർത്തമാന വിചാരങ്ങൾ
മാറ്റം എല്ലാത്തിലും മാധുര്യമുള്ളതാണ് – അരിസ്റ്റോട്ടിൽ മാറ്റത്തിന് വിധേയമാകുകയും മാറ്റത്തിന് അനുസരിച്ച് ചലിക്കുക എന്നത് പ്രകൃതി നിയുക്തമാണ്. മാറ്റത്തിന് വിധേയമായില്ലെങ്കിൽ കാലം അതിനെ വിധേയമാക്കും എന്നത് യാഥാർത്ഥ്യം. കാലവും സമയവും പ്രകൃതിയും വർത്തമാന വ്യവഹാരങ്ങളും എല്ലാം മാറ്റത്തിന് വിധേയമായി ചലിക്കുന്നു. ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും മാറ്റത്തെ ഉൾക്കൊള്ളുന്നു എന്നത് യാഥാർത്ഥ്യം. പ്രാചീനം – ആധുനികം – ഉത്തരാധുനികം – വികസിതം – അവികസിതം – ഗൃഹാതുരത്വം – പാരമ്പര്യം (traditional), സുസ്ഥിരവികസനം (Sustainable Development), മാതൃക മാറ്റം (Paradigm…
